തിരുവനന്തപുരം നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ ബുധനാഴ്ച ജലവിതരണം മുടങ്ങും

തിരുവനന്തപുരം നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ ബുധനാഴ്ച ജലവിതരണം മുടങ്ങും
Published on

തിരുവനന്തപുരം: കിംസ് ആശുപത്രിക്ക് അടുത്തായി കേരള വാട്ടർ അതോറിറ്റിയുടെ 600എംഎം ഡിഐ പൈപ്പിൽ രൂപപ്പെട്ടിട്ടുള്ള ചോർച്ച പരിഹരിക്കുന്നതിന് വേണ്ടിയുള്ള അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ 2.10.2024 ബുധനാഴ്ച രാവിലെ 10 മണി മുതൽ 3.10.2024 വ്യാഴാഴ്ച രാവിലെ 10 മണി വരെ തേക്കുംമൂട്, പൊട്ടക്കുഴി, മുറിഞ്ഞപാലം, കുമാരപുരം, പൂന്തി റോഡ്, കണ്ണമൂല, നാലുമുക്ക്, അണമുഖം, ഒരുവാതിൽക്കോട്ട, ആനയറ, കടകംപള്ളി, കരിക്കകം, വെൺപാലവട്ടം, വെട്ടുകാട്, ശംഖുമുഖം, വേളി, പൗണ്ട്കടവ്, സൗത്ത് തുമ്പ എന്നീ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതൽ എടുക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com