
തിരുവനന്തപുരം: ഇന്ന് രാത്രി എട്ടു മുതൽ ബുധനാഴ്ച പുലർച്ചെ നാല് വരെ തിരുവനന്തപുരം നഗരത്തിൽ ജലവിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. അറ്റകുറ്റപ്പണിക്ക് വേണ്ടിയാണ് വിതരണം നിർത്തിവയ്ക്കുന്നത്. പേരൂർക്കട, ഹാർവിപുരം, എൻസിസി റോഡ് മുതൽ വെള്ളയമ്പലം, കവടിയാർ, നന്ദൻകോട് അടക്കമുള്ള മേഖലകളിൽ ജലവിതരണം തടസപ്പെടും.
അരുവിക്കരയിൽ നിന്നും തിരുവനന്തപുരം നഗരത്തിലേക്ക് ശുദ്ധജലം കൊണ്ടുവരുന്ന വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനിൽ വാൽവ് തകരാർ പരിഹരിക്കാനുള്ള ജോലിയാണ് നടക്കുന്നതെന്നും ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.