
തിരുവനന്തപുരം: നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇന്ന് വീണ്ടും ജല വിതരണം മുടങ്ങും. അരുവിക്കരയിലെ ജല ശുദ്ധീകരണശാലയിൽ അറ്റകുറ്റപണികൾ നടക്കുന്നത് മൂലമാണ് ജല വിതരണം തടസപ്പെടുന്നത്.(Water supply will be disrupted in Thiruvananthapuram today)
നിരവധി സ്ഥലങ്ങളിൽ ജലവിതരണം മുടങ്ങുമെന്നാണ് വാട്ടർ അതോറിറ്റി അറിയിച്ചിരിക്കുന്നത്. രാവിലെ 10 മണി മുതൽ വൈകിട്ട് 6 വരെ ആയിരിക്കും കുടിവെള്ളം മുടങ്ങുക.