

തിരുവനന്തപുരം: തലസ്ഥാനത്ത് ചൊവ്വാഴ്ച്ച ജലവിതരണം ഭാഗികമായി തടസപ്പെടും. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തടസം നേരിടും.(Water supply may partially disrupted in Trivandrum)
പമ്പിങ് നിർത്തിവയ്ക്കാൻ കാരണം അരുവിക്കരയിലുള്ള 75 എം എൽ ഡി ജലശുദ്ധീകരണശാലയുടെ ഇൻടേക്ക് പമ്പ് ഹൗസിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതാണ്. ജലവിതരണം തടസപ്പെടുന്നത് നവംബർ 19 ചൊവ്വാഴ്ച രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണിവരെയാണ്.
തിരുവനന്തപുരം കോർപ്പറേഷനിലെ സെക്രട്ടേറിയറ്റ് , സ്റ്റാച്യു , എം.ജി റോഡ്, പുളിമൂട് , ജനറൽ ആശുപത്രി പരിസര പ്രദേശം, തമ്പുരാൻമുക്ക്, വഞ്ചിയൂർ, ഋഷിമംഗലം, ശാസ്തമംഗലം, കൊച്ചാർ റോഡ്, വെള്ളയമ്പലം-ശാസ്തമംഗലം റോഡിൻ്റെ ഇരുവശം, ആൽത്തറ, വഴുതക്കാട് , ഇടപ്പഴിഞ്ഞി എന്നീ പ്രദേശങ്ങളിലാണ് തടസമുണ്ടാവുക. അതിനാൽ, ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകളെടുക്കണമെന്ന് കേരള വാട്ടർ അതോറിറ്റി അറിയിച്ചു.