തിരുവനന്തപുരം നഗരത്തിലെ എല്ലാ വാർഡുകളിലും ജലവിതരണം പുനഃസ്ഥാപിച്ചു

തിരുവനന്തപുരം നഗരത്തിലെ എല്ലാ വാർഡുകളിലും ജലവിതരണം പുനഃസ്ഥാപിച്ചു
Updated on

തിരുവനന്തപുരം നഗരത്തിലെ എല്ലാ വാർഡുകളിലും ജലവിതരണം പുനഃസ്ഥാപിച്ചു. മിക്ക വാർഡുകളിലും പുലർച്ചയോടെയും ബാക്കിയുള്ള സ്ഥലങ്ങളിൽ വൈകുന്നേരത്തോടെയുമാണ് വെള്ളം എത്തിയത്. ഇങ്ങനെയുള്ള സാഹചര്യം ഇനി ഉണ്ടാവാതിരിക്കാനുള്ള ശ്രമം നടത്തുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.

തിരുവനന്തപുരം നാഗർകോവിൽ റെയിൽവേ പാത വികസനത്തിന്റെ ഭാഗമായി ജഗതി സിഐടി റോഡിലെ പൈപ്പ് ലൈൻ പുനസ്ഥാപിക്കുന്നതിനാലാണ് നഗരത്തിൽ വലിയ തരത്തിലുള്ള കുടിവെള്ള പ്രശ്നം നേരിട്ടത്. ചില സാങ്കേതിക തകരാറുകൾ കാരണം അറ്റകുറ്റപ്പണി നീണ്ടെങ്കിലും, കഴിഞ്ഞദിവസം രാത്രിയോടെ പ്രവർത്തികൾ പൂർത്തിയാക്കിയതോടെ നഗരത്തിന് ആശ്വാസമായി. ആറ്റുകാൽ ഐരാണിമുട്ടം തുടങ്ങിയ ഭൂരിഭാഗം വാർഡുകളിലും പുലർച്ചയോടെ വെള്ളം എത്തി തുടങ്ങി.

Related Stories

No stories found.
Times Kerala
timeskerala.com