
എറണാകുളം: വാട്ടർ മെട്രോ ബോട്ട് ജെട്ടിയിലിടിച്ചു. ഹൈക്കോർട്ട് ജെട്ടിയിൽ വച്ചാണ് സംഭവം നടന്നത്(Water Metro boat). അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വാട്ടർ മെട്രോ ബോട്ട് സർവീസ് നടത്തുന്നതിനിടയിൽ യന്ത്രത്തിന് ഉണ്ടായ തകരാർ ശ്രദ്ധയിൽ പെട്ടു. ഇതോടെ ബോട്ട് കരയ്ക്ക് അടുപ്പിക്കുകയായിരുന്നു. ഈ സമയത്താണ് ബോട്ട് ജെട്ടിയിലിടിച്ചു കയറിയത്.