തൃശൂർ : മഴ കനത്തതോടെ വടക്കേക്കാട് നിവാസികൾ ആകെ പരിഭ്രാന്തരാണ്. കാരണം വേറൊന്നുമല്ല, റോഡിലാകെ വെള്ളം കെട്ടി പുഴയ്ക്ക് സമാനമായിരിക്കുകയാണ്. (Water logging in Thrissur)
എന്ത് ചെയ്യണമെന്ന് അറിയാത്ത ഇവർ ബന്ധു വീടുകളിലേക്ക് മാറുന്ന കാര്യം പോലും പരിഗണിക്കുന്നുണ്ട്. അരയ്‌ക്കൊപ്പം വെള്ളം കെട്ടിനിൽക്കുന്നത് വടക്കേക്കാട് പഞ്ചായത്തിലെ ഏഴാം വാർഡ് ചക്കിത്തറ അഞ്ഞൂർ റോഡിൽ കള്ള് ഷാപ്പിനരികിലാണ്. ഒരാഴ്ച്ചയായി സ്ഥലത്ത് വെള്ളക്കെട്ട് രൂക്ഷമാണ്.