
തൃശൂർ: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പീച്ചി ഡാമിന്റെ ഷട്ടറുകൾ തുറന്നു. 4 ഷട്ടറുകൾ 4 സെന്റീമീറ്റർ ഉയർത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.
കരുവന്നൂർ പുഴയിലും മണലിൽ പുഴയിലും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പ്രദേശ വാസികൾക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴതുടരുന്നതിനാലും നീരൊഴുക്ക് ശക്തമായതിനാലുമാണ് ജല നിരപ്പ് ഉയർന്നത്. ജലനിരപ്പ് ക്രമീകരിക്കുന്നതിന് ഭാഗമായാണ് ഷട്ടറുകൾ ഉയർതുന്നത്.