
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു(Mullaperiyar). വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയും നീരൊഴുക്കും തുടരുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം. നിലവിൽ 133 അടിയിലാണ് ജലനിരപ്പ് എത്തി നിൽക്കുന്നത്.
ഇത് 136 അടിയിൽ എത്തിയാൽ സ്പില്‍വേ ഷട്ടറുകൾ ഉയർത്തും. ആയതിനാൽ പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. അതേസമയം ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന ഇടുക്കി ജില്ലയിൽ മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്.