തിരുവനന്തപുരം : ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഒമ്പത് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കക്കി, മൂഴിയാർ, മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, ഷോളയാർ, പെരിങ്ങൽകുത്ത്, ബാണാസുരസാഗർ എന്നീ ഡാമുകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
അതിശക്തമായ മഴയെ തുടർന്ന് ഡാമുകളിലേക്ക് നീരൊഴുക്ക് കൂടി.ഇതേ തുടർന്ന് ഡാമുകളിലെ ജലനിരപ്പ് അപകടകരമായ നിലയിൽ എത്തിയതിനാൽ നിശ്ചിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കി വിടും.
അതിനാൽ, ഡാമുകൾക്ക് അരികിലും പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ പാലിക്കാൻ അധികൃതർ നിർദേശം നൽകി.