അപകടകരമായി ജലനിരപ്പ് ഉയരുന്നു: മീനച്ചിൽ നദിയുടെ കരയിലുള്ളവർക്ക് ജാഗ്രതാ നിർദേശം | water level in Meenachil river is rising

അപകടകരമായി ജലനിരപ്പ് ഉയരുന്നു: മീനച്ചിൽ നദിയുടെ കരയിലുള്ളവർക്ക് ജാഗ്രതാ നിർദേശം | water level in Meenachil river is rising
Published on

കോട്ടയം: മീനച്ചിൽ നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നതിനാൽ നദിയുടെ കരയിലുള്ളവർക്ക് മുന്നറിയിപ്പ് നൽകി. സംസ്ഥാന ജലസേചന വകുപ്പിൻ്റെ ചെറിപ്പാട്‌ സ്റ്റേഷനിൽ (മീനച്ചിൽ നദി – കോട്ടയം) മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ മീനച്ചിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്.

യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ, നദി മുറിച്ചു കടക്കാനോ പാടുള്ളതല്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം. ജലനിരപ്പ് അപകടകരമായി ഉയരുന്നതിനാലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.

അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com