തൃശൂർ : ചേലക്കരയിൽ വാർഡ് മെമ്പർക്ക് മർദ്ദനമേറ്റതായി പരാതി. ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറും സി പി എം നേതാവുമായ ശശിധരനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. (Ward member beaten up in Thrissur)
കഴിഞ്ഞ ദിവസമാണ് സംഭവം. ചേലക്കര പോലീസ് രതീഷ്, ശ്രീദത്ത് എന്നിവർക്കെതിരെ കേസെടുത്തു. ഇവർ ഒളിവിലാണ്. വേഗത്തിൽ അശ്രദ്ധയോടെ വാഹനമോടിച്ചാൽ സംബന്ധിച്ചുണ്ടായ തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്.