വിദ്വേഷ പ്രചാരണങ്ങൾ നടത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ശ്രമം: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ | Waqf Bill

രാജ്യത്തിന്റെ മഹത്തായ ഭരണഘടനയും നാടിന്റെ സൗഹൃദാന്തരീക്ഷവും നിലനിറുത്താൻ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് വരണം
Waqf Bill
Published on

കോഴിക്കോട്: ഇന്ത്യൻ മുസ്ലീങ്ങളെ ഏറെ ആശങ്കപ്പെടുത്തുന്ന വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ മതനിരപേക്ഷ പാർട്ടികൾ നീതിപൂർവം ചുമതല നിർവഹിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ.

"കടുത്ത വിദ്വേഷ പ്രചാരണങ്ങൾ അഴിച്ചുവിട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് പലരും ശ്രമിക്കുന്നത്. അതിലൂടെ തകർന്ന് പോവുന്നത് നമ്മുടെ രാജ്യത്തിന്റെ മഹത്തായ ഭരണഘടനയും നാടിന്റെ സൗഹൃദാന്തരീക്ഷവുമാണ്. അതിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് വരണം." – തങ്ങൾ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com