അധിക സ്വര്‍ണം വിവാഹ ആവശ്യത്തിന് ഉപയോഗിക്കാന്‍ ആഗ്രഹമുണ്ട് ; എ.പദ്മകുമാറിന് ഉണ്ണികൃഷ്ണന്‍ പോറ്റി അയച്ച മെയില്‍ പുറത്ത് |Unnikrishnan potty

2019 ഡിസംബറിലാണ് മെയില്‍ അയച്ചിരിക്കുന്നത്.
unnikrishnan potti
Published on

കൊച്ചി : ശബരിമല സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.ദ്വാരപാലക ശില്‍പങ്ങളിലും വാതിലിലും പൂശിയശേഷം ബാക്കി വന്ന സ്വര്‍ണമെന്ന് പറഞ്ഞ് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റായിരുന്ന എ. പത്മകുമാറിന് അയച്ച ഇ-മെയില്‍ സന്ദേശമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 2019 ഡിസംബറിലാണ് മെയില്‍ അയച്ചിരിക്കുന്നത്. ദേവസ്വം വിജിലന്‍സിന്റേതാണ് കണ്ടെത്തല്‍.

2019-ല്‍ ദ്വാരപാലക ശില്‍പങ്ങളിലും വാതിലിലും പൂശിയശേഷം കുറച്ച് സ്വര്‍ണം ബാക്കിയുണ്ട് എന്നും അത് ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിന് ഉപയോഗിക്കാന്‍ ആഗ്രഹമുണ്ടെന്നുമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയില്‍ സന്ദേശത്തിലൂടെ പത്മകുമാറിനെ അറിയിച്ചത്.ദേവസ്വം വിജിലന്‍സിന്റേതാണ് കണ്ടെത്തല്‍. സംഭവത്തില്‍ ഹൈക്കോടതി ആശങ്ക അറിയിച്ചു.

സഹായിയുടെ ഇ-മെയിലില്‍ നിന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി പത്മകുമാറിന് സന്ദേശമയച്ചിരിക്കുന്നത്. അതേസമയം, ഉണ്ണികൃഷ്ണന്റെ കൈയില്‍ ബാക്കി വന്നു എന്ന് പറയപ്പെടുന്ന സ്വര്‍ണം ബോര്‍ഡ് തിരിച്ചെടുത്തതായി രേഖകളില്ല എന്നത് ഞെട്ടിച്ചുവെന്ന് കോടതി വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com