
എറണാകുളം: അറബിക്കടലിൽ കേരളതീരത്ത് തീ പിടിച്ച ചരക്കുകപ്പൽ "വാന്‍ഹായ് 503" തീരത്തു നിന്നും ദൂരേക്ക് മാറ്റാനുള്ള ശ്രമങ്ങൾ തുടരുന്നു(Cargo ship). കൊച്ചി തീരത്തുനിന്ന് 47 നോട്ടിക്കൽ മൈൽ അകലെ വരെ കപ്പൽ എത്തിക്കാൻ കഴിഞ്ഞതായി ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി.
ഇന്ന് വൈകുന്നേരം നാലോടെയാണ് കപ്പലിനെ ദൂരേക്ക് മാറ്റിയതായി അറിയിച്ചത്. കൊച്ചിയുടെ പടിഞ്ഞാറൻ തീരത്തുനിന്ന് 22 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ ഉണ്ടായിരുന്നത്. ഇതാണ് 47 നോട്ടിക്കൽ മൈൽ അകലേക്ക് നീക്കിയത്. എന്നാൽ കപ്പലിൽ നിന്നും പുക ഉയർന്നു കൊണ്ടിരിക്കുകയാണ്. കടലിൽ കാറ്റ് ശക്തമായി തുടരുന്നത് പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.