

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആശുപത്രി വികസന സമിതി അനസ്തീഷ്യ വിഭാഗത്തിലേക്ക് അനസ്തീഷ്യ ടെക്നീഷ്യൻ ട്രെയിനി തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു.പ്ലസ് ടു സയൻസ്, ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്തീഷ്യ ടെക്നോളജി എന്നിവയോടൊപ്പം ഡി.എം.ഇ രജിസ്ട്രേഷനുമാണ് യോഗ്യത. 01.01.2026-ൽ 18-നും 36-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ജനുവരി 28-ന് എറണാകുളം മെഡിക്കൽ കോളേജിലെ അനസ്തീഷ്യ വിഭാഗത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.ഫോൺ : 0484 2754000 (Interview)