വാക്ക് ഇൻ ഇന്റർവ്യൂ | Interview

ഡിസംബർ 30 രാവിലെ 10 ന് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു
interview
Updated on

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിംഗ് കോളേജിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ സ്വീപ്പർ കം സാനിറ്ററി വർക്കർ താൽക്കാലിക തസ്തികയിലേക്ക് വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നും ഡിസംബർ 30 രാവിലെ 10 ന് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. ഏഴാം ക്ലാസ് പാസായതും 40 മുതൽ 60 വയസ് വരെ പ്രായമുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. താൽപര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖകൾ എന്നിവയുടെ അസൽ രേഖകൾ സഹിതം നിശ്ചിത സമയത്ത് കോളേജിൽ നേരിട്ട് ഹാജരാകണം. (Interview)

Related Stories

No stories found.
Times Kerala
timeskerala.com