

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴില്‍ ഇടുക്കിയില്‍ പ്രവര്‍ത്തിക്കുന്ന മഹിള ശിക്ഷണ്‍ കേന്ദ്രത്തിലേക്ക് റസിഡന്‍ഷ്യല്‍ ടീച്ചര്‍, ക്ലീനിംഗ് സ്റ്റാഫ് കം കുക്കിംഗ് അസിസ്റ്റന്റ് എന്നീ തസ്തികകളില്‍ സ്ത്രീ ഉദ്യോഗാര്‍ഥികള്‍ക്കായി 19ന് രാവിലെ 11.30ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. അപേക്ഷകര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം മറയൂര്‍ സഹായഗിരി ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന മഹിള ശിക്ഷണ്‍ കേന്ദ്രത്തില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2348666. (Interview)