തിരുവനന്തപുരം : സി പി ഐ എം സ്‌പോൺസേർഡ് അനധികൃത നിയമനമാണ് തിരുവനന്തപുരം കോർപ്പറേഷനിൽ നടക്കുന്നതെന്ന് പറഞ്ഞ് ബി ജെ പി സംസ്ഥാന സെക്രട്ടറി വി വി രാജേഷ്. (VV Rajesh against Trivandrum corporation recruitment)
അനധികൃത നിയമനങ്ങൾക്ക് ശ്രമിക്കുന്നത് താൽക്കാലിക തസ്തികകൾ സൃഷ്ടിച്ചാണെന്നും, 671 പേരുടെ പട്ടിക എംപ്ലോയ്മെൻ്റിൽ നിന്നും കോർപ്പറേഷനിലേക്ക് അയച്ചു കൊടുത്തുവെന്നും പറഞ്ഞ അദ്ദേഹം, 403 പേർ അഭിമുഖത്തിനെത്തിയെന്നും, 56 പേരെ ആര്, എവിടെ വച്ച് അഭിമുഖം നടത്തിയെന്ന കാര്യം വ്യക്തമല്ലെന്നും കൂട്ടിച്ചേർത്തു.
ആര്യ രാജേന്ദ്രൻ്റെ നേതൃത്വത്തിലുള്ള ഭരണ സമിതി വഴിവിട്ട നിയമനങ്ങൾക്ക് ശ്രമം നടത്തുന്നുവെന്നും രണ്ടര മണിക്ക് ചേരുന്ന കൗൺസിലിൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും വി വി രാജേഷ് അറിയിച്ചു.