പാലക്കാട് : തനിക്ക് സമൂഹ മാധ്യമങ്ങളുമായി ബന്ധപ്പെട്ട ഒരു സംഘടനാ ചുമതല മാത്രമാണ് ഉണ്ടായിരുന്നതെന്നും അതിൽ നിന്നും പുറത്താക്കുകയോ രാജി വയ്ക്കുകയോ ചെയ്തിട്ടില്ലെന്നും പറഞ്ഞ് കോൺഗ്രസ് നേതാവ് വി ടി ബൽറാം. (VT Balram's explanation on resignation allegations)
എം ബി രാജേഷിൻ്റെയും വി ശിവൻകുട്ടിയുടെയും ലക്ഷ്യങ്ങൾ മറ്റു പലതുമാണെന്ന് അദ്ദേഹം വിമർശിച്ചു. തന്നെ സമൂഹ മാധ്യമങ്ങളിലെ സ്ഥിരം വാഴക്കാളിയായി ചിത്രീകരിക്കാനാണ് ശ്രമമെന്നും വി ബൽറാം കൂട്ടിച്ചേർത്തു.
അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്നും, അനുരാഗ് താക്കൂറിനെ ആത്മമിത്രമായി പരിഗണിച്ചത് എംബി രാജേഷ് ആണ് എന്നും അദ്ദേഹം പ്രതികരിച്ചു.