VT Balram : 'എൻ്റെ അറിവോടെയല്ല പോസ്റ്റ്, വിവാദങ്ങൾ അനാവശ്യം, പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ തിരുത്തിച്ചത് ഞാനാണ്': ബീഡി - ബീഹാർ പോസ്റ്റ് വിവാദത്തിൽ VT ബൽറാം

ദേശീയ വിഷയങ്ങളിൽ സ്വന്തം നിലയ്ക്ക് പ്രതികരണം വേണ്ട എന്ന് കെ പി സി സി സോഷ്യൽ മീഡിയ വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്
VT Balram : 'എൻ്റെ അറിവോടെയല്ല പോസ്റ്റ്, വിവാദങ്ങൾ അനാവശ്യം, പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ തിരുത്തിച്ചത് ഞാനാണ്': ബീഡി - ബീഹാർ പോസ്റ്റ് വിവാദത്തിൽ VT ബൽറാം
Published on

തിരുവനന്തപുരം : വി ടി ബൽറാം ബീഡി - ബീഹാർ സമൂഹ മാധ്യമ പോസ്റ്റ് വിവാദത്തിൽ പ്രതികരണവുമായി രംഗത്തെത്തി. കെ പി സി സി നേതൃ യോഗത്തിലാണ് അദ്ദേഹം നിലപാട്‌ വിശദീകരിച്ചത്. (VT Balram on Beedi - Bihar post row)

പോസ്റ്റ് തൻ്റെ അറിവോടെയല്ല എന്നും, വിവാദങ്ങൾ അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ശ്രദ്ധയിൽപ്പെട്ടയുടനെ പോസ്റ്റ് തിരുത്തിച്ചത് താൻ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ടീമിന് പറ്റിയ വീഴ്ചയാണ് അതെന്നും ബൽറാം പറഞ്ഞു.

ദേശീയ വിഷയങ്ങളിൽ സ്വന്തം നിലയ്ക്ക് പ്രതികരണം വേണ്ട എന്ന് കെ പി സി സി സോഷ്യൽ മീഡിയ വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com