കോഴിക്കോട് : നേതാക്കൾ ഖദർ ധരിക്കാത്തതിന് കുറ്റം പറയാൻ സാധിക്കില്ല എന്ന് പറഞ്ഞ് വി ടി ബൽറാം. വസ്ത്രം ഓരോരുത്തരുടെയും രുചിയും ആശ്വാസവും താൽപര്യവും അനുസരിച്ചാണ് ധരിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.(VT Balram about Khadi clothing)
ഖദർ വസ്ത്രം ധരിക്കാൻ ആരംഭിച്ചത് ഗാന്ധിജിയുടെ കാലത്താണ് എന്നും, ഇന്ന് അത് വില കൂടിയ വസ്ത്രം കൂടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നിരുന്നാലും രാഷ്ട്രീയ സന്ദേശം കെമാറുന്നതിൽ ഖദർ വസ്ത്രത്തിനുളള പങ്ക് വലുതാണെന്നും വി ടി ബൽറാം ഓർമ്മിപ്പിച്ചു.