ആലപ്പുഴ : 'കണ്ണേ കരളേ വി.എസ്സേ, ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ, ഇല്ലായില്ല മരിക്കില്ല...കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി.
സ്മരണകളിരമ്പുന്ന പുന്നപ്ര-വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വിപ്ലവ ഭൂമിയിൽ വി എസിന്റെ സംസ്കാരം നടന്നത്. മകൻ അരുൺകുമാറാണ് ചിതയ്ക്ക് തീകൊളുത്തിയത്.തോരാമഴയിലും നിലയ്ക്കാത്ത മുദ്രാവാക്യം വിളികളുമായി വി എസിന് ജനലക്ഷങ്ങൾ വിടചൊല്ലി. അടിച്ചമർത്തപ്പെട്ട മനുഷ്യർക്കുവേണ്ടി പൊരുതി വി എസ് ചുവപ്പിച്ച സമരഭൂമി വീരോചിത യാത്രയയപ്പാണ് നൽകിയത്.
ഔദ്യോഗിക ബഹുമതികളോടെയാണ് വി. എസിനെ യാത്രയാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ, സിപിഎം ജനറൽ സെക്രട്ടറി എം. എ. ബേബി, സിപിഎം സംസ്ഥാന സെക്രട്ടിറി എം. വി. ഗോവിന്ദൻ, മറ്റ് മന്ത്രിമാർ, പാർട്ടി നേതാക്കൾ അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് വി. എസിന്റെ സംസ്കാരം പൂർത്തിയായത്.