തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്‌റെ വിയോഗത്തിൽ അനുശോചിച്ച് ആർഎംപി നേതാവും എംഎൽഎയുമായ കെ കെ രമ. പ്രാണനില്‍ ഇരുട്ട് പടര്‍ന്നപ്പോഴും, ആരും സഹായിക്കാനില്ലാതിരുന്ന വേളയിലും കൈത്താങ്ങായിരുന്ന നേതാവായിരുന്നു അദ്ദേഹം.
ടി.പി. ചന്ദ്രശേഖരന്റെ അതിക്രൂര കൊലപാതകത്തിന് പിന്നാലെ വീട്ടിലെത്തിയ വി.എസ് കൈക്കൂപ്പി നില്‍ക്കുന്നചിത്രം പങ്കുവെച്ചുകൊണ്ട് ഫെയ്‌സ്ബുക്കിലൂടെ കെ കെ രമ അന്ത്യാഞ്ജലി അര്‍പ്പിച്ചത്.
കെ കെ രമയുടെ ഫേസ്ബുക്ക് കുറിപ്പ്.....
പ്രാണനില്‍ പടര്‍ന്ന ഇരുട്ടില്‍,
നിസ്സഹായയായി നിന്ന വേളയില്‍ ആശ്വാസത്തിന്റെ
കരസ്പര്‍ശമായിരുന്ന
പ്രിയ സഖാവ്..
അന്ത്യാഭിവാദ്യങ്ങള്‍..
അതേ സമയം, വി എസ് അച്യുതാനന്ദന് അവസാനമായി അന്ത്യാഭിവാദ്യം അർപ്പിക്കാൻ ജനലക്ഷങ്ങളുടെ ഒഴുക്ക്. എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന പൊതുദർശനത്തിലേക്ക് നാടാകെ ഒഴുകി എത്തുകയാണ്.
വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും പ്രവർത്തകരും കേരളത്തിന്റെ സമരപോരാളിക്ക് വിട നൽകാൻ എത്തിച്ചേരുന്നുണ്ട്. തിരുവനന്തപുരം എസ്‍യുടി ആശുപത്രിയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ മൃതദേഹത്തെ അനുഗമിച്ചു.