ആലപ്പുഴ : കേരളത്തിൻ്റെ പ്രിയപ്പെട്ട വി എസ് അച്യുതാനന്ദൻ്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു. 95 വയസായിരുന്നു. വി എസിൻ്റെ ജന്മവീടായ വെന്തലത്തറ വീട്ടിൽ വച്ചായിരുന്നു അന്ത്യം. (VS Achuthanandan's sister passes away)
പുലർച്ചെ 12.10ഓടെയാണ് അന്ത്യം സംഭവിച്ചത്. ഇവർ ഏറെ നാളായി ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കിടപ്പിലായിരുന്നു.
വി എസ് അന്തരിച്ചപ്പോൾ ഓർമ്മകൾ നഷ്ടപ്പെട്ട ആഴിക്കുട്ടി അത് തിരിച്ചറിഞ്ഞിരുന്നില്ല. മൂന്ന് സഹോദരന്മാരുടെ ഏക സഹോദരിയായിരുന്നു ഇവർ. സംസ്ക്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.