ആലപ്പുഴ : അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാന്ദനെ കാത്തുനിൽക്കുന്നത് അഭൂതപൂർവ്വമായ ജനക്കൂട്ടമാണെന്ന് പറഞ്ഞ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അതിനാൽ തന്നെ സംസ്ക്കാരമടക്കമുള്ള സമയക്രമങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(VS Achuthanandan's mourning procession)
വി എസിൻ്റെ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ നിന്ന് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ഡി സി സിയിലെ പൊതുദർശനം അര മണിക്കൂറായി ചുരുക്കിയിട്ടുണ്ട്.