തിരുവനന്തപുരം: കടുത്ത ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ തുടരുന്ന മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ വി എസ് അച്യുതാനന്ദന്റെ നില അതീവഗുരുതരം(VS Achuthanandan). നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നില നിർത്തുന്നത്.
എന്നാൽ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നതായാണ് പ്രതീക്ഷ നൽകുന്നത്. ഇന്ന് 11 മണിയോടെ ചേരുന്ന മെഡിക്കൽ ബോർഡ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തും. ഡയാലിസിസ് ഉൾപ്പടെയുള്ളവ വിദഗ്ധ ഡോക്ടർ സംഘം അദ്ദേഹം നൽകുന്നുണ്ട്.
വിഎസിനെ പത്ത് ദിവസം മുൻപാണ് ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.