
തിരുവനന്തപുരം : പി കെ കുഞ്ഞാലിക്കുട്ടിയെ ഐസ്ക്രീം പാർലർ കേസിൽ നിന്ന് ഒഴിവാക്കാൻ സി പി എം തീരുമാനിച്ചുവെന്നുള്ള വിവാദ വെളിപ്പെടുത്തലുമായി വി എസ് അച്യുതാനന്ദൻ്റെ ജീവചരിത്ര പുസ്തകം. (VS Achuthanandan's biography reveals controversial things)
ഈ തീരുമാനമെടുത്തത് വി എസും നായനാരും ചടയൻ ഗോവിന്ദനും ചേർന്നാണ് എന്നാണ് പിണറായി വിജയൻ സമ്മേളനത്തിൽ വിശദീകരിച്ചത് എന്നാണ് പുസ്തകത്തിൽ പറയുന്നത്.
ഇതിലൂടെ പിണറായി ലക്ഷ്യമിട്ടത് തൻ്റെ മേൽ പുരണ്ട ചെളി കുറച്ച് അച്യുതാനന്ദൻ്റെ മേലും പുരട്ടുക എന്നതായിരുന്നുവെന്നും ഇതിൽ പറയുന്നു. പുസ്തകമെഴുതിയത് മുതിർന്ന സി പി എം നേതാവും വി എസിൻ്റെ വിശ്വസ്തനുമായ പിരപ്പൻകോട് മുരളിയാണ്.