
ആലപ്പുഴ : മുൻ കേരള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ സംസ്ക്കാര ചടങ്ങുകളോടനുബന്ധിച്ച് ഇന്ന് ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സംസ്ക്കാര ചടങ്ങുകൾ കഴിയുന്നത് വരെയാണിത്. (VS Achuthanandan passes away)
പൊതുജനങ്ങൾ ഇതുമായി സഹരിക്കേണ്ടതാണ്. നിർദേശങ്ങൾ പാലിക്കണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. കെ എസ് ആർ ടി സി ദീർഘദൂര ബസുകൾ ബൈപ്പാസ് വഴി പോകാനോ നഗരത്തിലേക്ക് പ്രവേശിക്കാനോ പാടില്ല.