VS Achuthanandan :'വിട ! ഈ നൂറ്റാണ്ടിന്‍റെ നായകന്..': വി എസ് സൂര്യനെല്ലി അതിജീവിതയെ കണ്ടത് ഓർമ്മിച്ച് സുജ സൂസൻ ജോർജ്

''ഇത് അവളുടെ മുത്തശ്ശന്‍ തരുന്നതാണ് വാങ്ങിക്കോളൂ. ഇതെന്‍റെ പെന്‍ഷന്‍ കാശ് സൂക്ഷിച്ചു വെച്ചതാണ്.''വി എസ് പറഞ്ഞു
VS Achuthanandan :'വിട ! ഈ നൂറ്റാണ്ടിന്‍റെ നായകന്..': വി എസ് സൂര്യനെല്ലി അതിജീവിതയെ കണ്ടത് ഓർമ്മിച്ച് സുജ സൂസൻ ജോർജ്
Published on

തിരുവനന്തപുരം : വി എസ് അച്യുതാനന്ദൻ സൂര്യനെല്ലിക്കേസിൽ നടത്തിയ പോരാട്ടം കേരളത്തിന് മറക്കാനാകാത്തതാണ്. അദ്ദേഹം സൂര്യനെല്ലി അതിജീവിതയുടെ കുടുംബത്തെ സന്ദർശിച്ചത് ഓർമ്മിക്കുകയാണ് സുജ സൂസൻ ജോർജ്.(VS Achuthanandan passes away )

"ഒരു നൂറ്റാണ്ട് കടന്നു പോയ ജീവിതം.അതൊരു വ്യക്തിയുടെയോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെയോ ചരിത്രമായിരുന്നില്ല. കേരളത്തിന്‍റെ മാറ്റത്തിന്‍റെ ചരിത്രമായിരുന്നു.കണ്ണേ ,കരളേ വിഎസേ,ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ എന്ന് തൊണ്ട പൊട്ടി,തൊണ്ട ഇടറി ,കണ്ണ് നിറഞ്ഞ് ,ജീവന്‍റെ ആഴത്തില്‍ നിന്ന് ഉതിര്‍ന്ന മുദ്രാവാക്യങ്ങള്‍ ശബ്ദമില്ലാത്തവരുടെ ശബ്ദങ്ങളുടെ ഇടിമുഴക്കമായിരുന്നു. പലപ്പോഴും ആ പ്രകമ്പനങ്ങള്‍ എന്‍റെ ഹൃദയത്തെയും ഭേദിച്ച് കടന്നു പോയിട്ടുണ്ട്.വിറകൊണ്ട് നിന്നിട്ടുണ്ട് ഞാനും." അവർ പറയുന്നു.

വി എസ് പ്രതിപക്ഷ നേതാവായിരുന്ന കാലംത്ത് ഒരു ദിവസം തന്നെ വിളിച്ച് നേരിട്ട് കണ്ട് സൂര്യനെല്ലി കേസിനെ കുറിച്ച് സംസാരിക്കണമെന്ന് പറഞ്ഞുവെന്നും, അങ്ങനെ കുട്ടനാട് പാര്‍ടി ഓഫീസില്‍ വെച്ച് അദ്ദേഹത്തെ കണ്ട് ദീര്‍ഘമായി സംസാരിച്ചുവെന്നും പറഞ്ഞ അവർ, അതിന് അടുത്ത ആഴ്ച വിഎസ് അവരുടെ വീട് സന്ദര്‍ശിച്ചുവെന്നും കൂട്ടിച്ചേർത്തു.

"അടച്ചിട്ട മുറിയിലിരുന്ന് മാതാപിതാക്കളോടും അവളോടും സംസാരിച്ചു. അവരുടെ സങ്കടങ്ങളെ ആറ്റിത്തണുപ്പിച്ചു. പുറമെ നിന്ന് ഞാന്‍ മാത്രം. വിഎസ് ബാഗ് തുറന്ന് ഒരു ലക്ഷം രൂപ എടുത്ത് അവളുടെ പപ്പയുടെ കയ്യില്‍ കൊടുത്തു. അദ്ദേഹം അത് വാങ്ങാന്‍ മടിച്ചു. വളരെ പതുക്കെ മന്ത്രിക്കും പോലെ വിഎസ് പറഞ്ഞു.

''ഇത് അവളുടെ മുത്തശ്ശന്‍ തരുന്നതാണ് വാങ്ങിക്കോളൂ. ഇതെന്‍റെ പെന്‍ഷന്‍ കാശ് സൂക്ഷിച്ചു വെച്ചതാണ്.'' അതാണ് വിഎസ്. അങ്ങനെയായിരുന്നു വി എസ്." അവർ സമൂഹ മാധ്യമത്തിൽ എഴുതി.

Related Stories

No stories found.
Times Kerala
timeskerala.com