തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സി പി എം നേതാവുമായ വി എസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കുവൈറ്റിലെ വിവിധ പ്രവാസി സംഘടനകൾ. (VS Achuthanandan passes away)
ഒ ഐ സി സി കുവൈത്ത്, ഐഎംസിസി കുവൈത്ത് കമ്മറ്റി, കല കുവൈത്ത്, കേരള പ്രസ് ക്ലബ് കുവൈത്ത് എന്നിവ വി എസിൻ്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളായിരുന്നു അദ്ദേഹമെന്നാണ് ഇവർ പറയുന്നത്.