തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ആദരവർപ്പിച്ച് വ്യവസായി എം എ യൂസഫലി. അദ്ദേഹം സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ എത്തുകയും വി എസിന് അന്തിമോപചാരം അർപ്പിക്കുകയും ചെയ്തു. വളരെ നിഷ്‌ക്കളങ്കനായ രാഷ്ട്രീയ നേതാവാണ് അദ്ദേഹമെന്നാണ് യൂസഫലി പറഞ്ഞത്. (VS Achuthanandan passes away)
കേരളത്തിനായി ഒരുപാട് പ്രയത്നിച്ച വ്യക്തിയാണെന്നും, നോർക്ക റൂട്ട്സിൻ്റെ ചെയർമാൻ ആയിരിക്കവേ പ്രവാസികളുടെ എന്ത് കാര്യം വന്നാലും ഉടനടി തീരുമാനം എടുത്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. അതേസമയം, ദർബാർ ഹാളിൽ ഉച്ചവരെ പൊതുദർശനം തുടരും.