VS Achuthanandan : വി എസിന് ആദരവുമായി കേന്ദ്രം : ചടങ്ങിൽ പ്രത്യേക പ്രതിനിധി പങ്കെടുക്കും

വി എസിൻ്റെ വിയോഗത്തിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ അനുശോചനമറിയിച്ചിരുന്നു.
VS Achuthanandan : വി എസിന് ആദരവുമായി കേന്ദ്രം : ചടങ്ങിൽ പ്രത്യേക പ്രതിനിധി പങ്കെടുക്കും
Published on

തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ആദരവാർപ്പിച്ച് കേന്ദ്രസർക്കാർ. ഇതിനായി സംസ്ക്കാര ചടങ്ങിലേക്ക് പ്രത്യേക പ്രതിനിധിയെ അയക്കും. ഇത് മുൻ മുഖ്യമന്ത്രി എന്ന നിലയിലുള്ള ആദരവാണ്. വി എസിൻ്റെ വിയോഗത്തിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ അനുശോചനമറിയിച്ചിരുന്നു. (VS Achuthanandan passes away)

വി എസ് അച്യുതാനന്ദൻ്റെ ഭൗതികശരീരം രാവിലെ 9 മുതൽ ദർബാർ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. ഉച്ച കഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും. അവിടെ പൊതുദർശനത്തിന് ശേഷം ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. ഒടുവിൽ വൈകുന്നേരത്തോടെ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും

Related Stories

No stories found.
Times Kerala
timeskerala.com