തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സി പി എം നേതാവുമായ വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. (VS Achuthanandan in hospital )
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം നിലവിലുള്ളത്. ഇന്ന് മുതിർന്ന സി പി എം നേതാവായ ജി സുധാകരൻ ആശുപത്രിയിലെത്തി. വി എസിൻ്റെ മകനെ അദ്ദേഹം കണ്ടു.
ജി സുധാകരൻ പറഞ്ഞത് നല്ല കമ്മ്യൂണിസ്റ്റുകാർ ഫൈറ്റ് ചെയ്താണ് നിന്നതെന്നും, അഡ്ജസ്റ്റ് ചെയ്ത് പോകണമെന്നായിരുന്നില്ല എന്നാണെന്നും ആണ്. വിഎസ് ജീവിതകാലം മുഴുവൻ ഫൈറ്ററായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.