തിരുവനന്തപുരം : ഹൃദയാഘാതം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സി പി എം നേതാവുമായ വി എസ് അച്യുതാനന്ദൻ തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു. (VS Achuthanandan in hospital)
അദ്ദേഹത്തിൻ്റെ ആരോഗ്യനിലയിൽ മാറ്റമില്ല. വെൻറിലേറ്റർ സഹായത്തിലാണ് അദ്ദേഹം. കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിദഗ്ധരാണ് ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്.
ഇന്നലെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് വിലയിരുത്തിയിരുന്നു. ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേരും. ഉച്ചയ്ക്ക് മുൻപ് മെഡിക്കൽ ബുള്ളറ്റിനും ഉണ്ടായേക്കാം.