തിരുവനന്തപുരം : ഹൃദയാഘാതത്തെ തുടർന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുതൂർന്ന സി പി എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില സംബന്ധിച്ച് പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്. (VS Achuthanandan in hospital)
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ വിദഗ്ധ സംഘം അദ്ദേഹത്തെ സന്ദർശിച്ചു. ഡയാലിസിസും വെൻ്റിലേറ്റർ സഹായവും തുടരാനാണ് നിർദേശിച്ചിരിക്കുന്നത്.
വി എസിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ പങ്കെടുത്ത അവലോകന യോഗത്തിലാണ് തീരുമാനം ഉണ്ടായത്.