തിരുവനന്തപുരം : മുതിർന്ന സി പി എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹമുള്ളത്. (VS Achuthanandan in hospital )
ഹൃദയാഘാതത്തെ തുടർന്നാണ് വി എസിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ശാരീരിക അസ്വസ്ഥത കണക്കിലെടുത്ത് ഇടവിട്ട് നൽകിവരുന്ന ഡയാലിസിസ് ഇടയ്ക്ക് നിർത്തിവയ്ക്കുന്നുണ്ട്.