
തിരുവനന്തപുരം : മുതിർന്ന സി പി എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനിലയിൽ മാറ്റമില്ല എന്ന് വിവരം. മെഡിക്കൽ സൂപ്രണ്ട് ഇറക്കിയ പുതിയ മെഡിക്കൽ ബുള്ളറ്റിനിലാണ് വിവരമുള്ളത്. (VS Achuthanandan in hospital)
അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിലാണ്. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്നിരുന്നു.
ഇതിന് പിന്നാലെയാണ് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയത്. അദ്ദേഹത്തിൻ്റെ കുടുംബത്തെ കൂടി ഉൾപ്പെടുത്തിയാണ് ഇന്ന് മെഡിക്കൽ ബോർഡ് ചേർന്നത്.