തിരുവനന്തപുരം : മുതിർന്ന സി പി എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുന്നു. പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറങ്ങി. (VS Achuthanandan in hospital)
രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്നിരുന്നു. മെഡിക്കൽ സൂപ്രണ്ട് അറിയിച്ചത് വി എസ് അച്യുതാനന്ദൻ തീവ്രപരിചരണ വിഭാഗത്തിൽ തന്നെ തുടരുന്നുവെന്നാണ്.
ഗുരുതരാവസ്ഥായിലുള്ള അദ്ദേഹത്തിന് സിആർആർടി, ആന്റിബയോട്ടിക് ചികിത്സ തുടരാനാണ് മെഡിക്കൽ ബോർഡ് നിർദേശം. ഡയാലിസിസ് നടത്തുന്നുണ്ട്. വി എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഹൃദയാഘാതത്തെ തുടർന്നാണ്.