
തിരുവനന്തപുരം : ഹൃദയാഘാതം മൂലം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുതിർന്ന സി പി എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില ഗുരുതരം. (VS Achuthanandan in hospital )
ഇക്കാര്യമുള്ളത് അൽപ്പ സമയം മുൻപ് പുറത്തിറക്കിയ പുതിയ മെഡിക്കൽ ബുള്ളറ്റിനിലാണ്. മെഡിക്കൽ ബോർഡ് നൽകിയിരിക്കുന്ന നിർദേശം സിആർആർടി, ആന്റിബയോട്ടിക് തുടങ്ങിയ ചികിത്സ തുടരാനാണ്.
ആവശ്യമെങ്കിൽ ചികിത്സയിൽ ഉചിതമായ മാറ്റങ്ങൾ വരുത്തുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹത്തിൻ്റെ ചികിത്സയ്ക്കാക്കായി വിദഗ്ധ സംഘം എത്തിയിരുന്നു.