തിരുവനന്തപുരം : സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മുതിർന്ന സി പി എം നേതാവും മുൻ കേരള മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. (VS Achuthanandan in hospital )
മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും, എന്നാൽ, രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിൽ ആയിട്ടില്ലെന്നും ഇതിൽ പറയുന്നു. അദ്ദേഹം ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളത്.
വെൻറിലേറ്റർ സഹായത്തിലാണ് വി എസ് അച്യുതാനന്ദൻ. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.