തിരുവനന്തപുരം : വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനിലയിൽ മാറ്റമില്ല. അദ്ദേഹം തീവ്ര പരിചരണ വിഭാഗത്തിൽ തന്നെ തുടരുകയാണ്. (VS Achuthanandan in hospital)
പ്രത്യേക മെഡിക്കൽ സംഘത്തിൻ്റെ നിരീക്ഷണത്തിലാണ് അദ്ദേഹമിപ്പോൾ ഉള്ളത്. അതേസമയം, വൃക്കയുടെ പ്രവർത്തനത്തിൽ നേരിയ പുരോഗതി ഉണ്ടെന്നാണ് വിലയിരുത്തൽ.
മെഡിക്കൽ ബോർഡ് യോഗം ചേരും. പുതിയ മെഡിക്കൽ ബുള്ളറ്റിൻ 12 മണിയോടെ പുറത്തിറക്കുമെന്നാണ് വിവരം. ഹൃദയാഘാതത്തെത്തുടർന്നാണ് വി എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.