തിരുവനന്തപുരം :മുതിർന്ന സി പി എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാന്ദൻ്റെ ആരോഗ്യ നില അതീവ ഗുരുതരം. ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേരും. (VS Achuthanandan in critical condition)
വിദഗ്ധ ഡോക്ടർമാരുടെ സംഘം ഇന്നലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി വി എസിൻ്റെ ആരോഗ്യനില വിലയിരുത്തി. അദ്ദേഹത്തിൻ്റെ രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും ഹൃദയത്തിന്റെ പ്രവർത്തനവും സാധാരണ നിലയിൽ ആക്കാനുള്ള ശ്രമം നടക്കുകയാണ്.
ഡയാലിസിസ് ഇന്നലെയും തുടർന്നു. രക്ത സമ്മർദ്ദം വളരെ താഴ്ന്ന നിലയിലാണ്. ഹൃദയാഘാതത്തെ തുടർന്നാണ് വി എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.