ആലപ്പുഴ : വി എസിൻ്റെ വിയോഗവും സംസ്കാര ചടങ്ങുകളും പരിഗണിച്ച് അദ്ദേഹത്തിൻ്റെ ജന്മനാടായ ആലപ്പുഴയിൽ ഇന്നും സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. പ്രൊഫഷണൽ കോളേജുകൾക്കും ഇത് ബാധകമാണ്. (VS Achuthanandan funeral)
ഇന്നലെ സംസ്ഥാനവ്യാപകമായി അവധി നൽകിയിരുന്നു. മൂന്ന് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പി എസ് സി നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകളും മാറ്റിവച്ചു.