ഏഷ്യയിലെ ആദ്യ നാനോസ്കോപ്പിക് എസിഎൽ, മെനിസ്‌കസ് ശസ്ത്രക്രിയ നടത്തി വിപിഎസ് ലേക്‌ഷോർ; സ്പോർട്സ് ഇഞ്ചുറി ചികിത്സയിൽ ചരിത്ര നേട്ടം

ഏഷ്യയിലെ ആദ്യ നാനോസ്കോപ്പിക് എസിഎൽ, മെനിസ്‌കസ് ശസ്ത്രക്രിയ നടത്തി വിപിഎസ് ലേക്‌ഷോർ;
സ്പോർട്സ് ഇഞ്ചുറി ചികിത്സയിൽ ചരിത്ര നേട്ടം
Updated on

കൊച്ചി: കായികതാരങ്ങൾ ഉൾപ്പെടെ സന്ധി സംബന്ധമായ പരിക്കുകളേറ്റവർക്ക് പുതുപ്രതീക്ഷ നൽകി ഏഷ്യയിൽ ആദ്യമായി നാനോസ്കോപ്പിക് എസിഎൽ, മെനിസ്‌കസ് ശസ്ത്രക്രിയ നടത്തി ചരിത്രംകുറിച്ച് വിപിഎസ് ലേക്‌ഷോർ ആശുപത്രി. നാനോസ്കോപ്പ് ഓപ്പറേറ്റീവ് ആർത്രോസ്കോപ്പി സംവിധാനത്തിലൂടെ നാനോസ്കോപ്പിക് എ.സി.എൽ റീകൺസ്ട്രക്ഷനും മെനിസ്കൽ റിപ്പയറുമാണ് ആശുപത്രിയിൽ വിജയകരമായി നടത്തിയത്.

മെനിസ്കൽ, എസിഎൽ പരിക്ക് പോലുള്ള കാൽമുട്ട് പ്രശ്നങ്ങൾ വളരെ കൃത്യതയോടെ കാണാനും ചികിത്സിക്കാനും നാനോസ്കോപ്പ് സംവിധാനം ഡോക്ടർമാരെ സഹായിക്കും. വലിയ മുറിവുകൾ ആവശ്യമുള്ള പരമ്പരാഗത ആർത്രോസ്കോപ്പിയിൽ നിന്ന് വ്യത്യസ്തമായി, സൂചിയുടെ മാത്രം വലുപ്പത്തിലുള്ള ഒരു ദ്വാരത്തിലൂടെയാണ് ശസ്ത്രക്രിയ നടത്തുന്നത്. അതിനാൽ ശരീരത്തിലെ കോശങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾ കുറക്കാനാകും. ശസ്ത്രക്രിയയ്ക്ക് ശേഷം വേദന കുറവായിരിക്കുമെന്നതും സാധാരണ ജീവിതത്തിലേക്ക് അതിവേഗം മടങ്ങാനാകും എന്നതും സവിശേഷതയാണ്.

വിപിഎസ് ലേക്‌ഷോറിലെ കാൽമുട്ട് ശസ്ത്രക്രിയ വിഭാഗം കൺസൾട്ടന്റ് സർജനായ ഡോ. ജോർജ് ജേക്കബാണ് നാനോസ്കോപ്പിക് എസിഎൽ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. “സൂചിയുടെ വലുപ്പത്തിലുള്ള മുറിവ് ആയതിനാൽ രക്തനഷ്ടം ഉണ്ടാകില്ലെന്നും വേദനയും ആശുപത്രി വാസവും കുറക്കാനാകുെമന്നും അദ്ദേഹം വ്യക്തമാക്കി. ഒടിവുകളുടെ ചികിത്സയിലും ഇത് സഹായകരമാണ്. ഈ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒടിവ് ശസ്ത്രക്രിയ നടത്തുമ്പോൾ സന്ധികളുടെ പ്രതലങ്ങൾ വ്യക്തമായി കാണാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഒരു ചെറിയ മുറിവ് മാത്രം ഉപയോഗപ്പെടുത്തി സ്കാൻ പരിശോധന ഫലങ്ങൾ സ്ഥിരീകരിക്കാൻ നാനോസ്കോപ്പ് സാങ്കേതികവിദ്യ സഹായിക്കുമെന്ന് ഓർത്തോപീഡിക്സ് മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. ജേക്കബ് വർഗീസ് പറഞ്ഞു. ഒരേസമയം സന്ധിയുടെ ഇരുഭാഗങ്ങളും കാണാനാകുന്നതിനാൽ ശസ്ത്രക്രിയയെ കൂടുതൽ കൃത്യമാക്കുന്നു.

കായികതാരങ്ങൾക്കും ശാരീരികാധ്വാനം ചെയ്യുന്നവർക്കും ഈ പുതിയ സാങ്കേതികവിദ്യ വളരെയധികം പ്രയോജനകരമാകും. പരിക്കുകൾ അതിവേഗം പരിഹരിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാകുെമന്നും അദ്ദേഹം വ്യക്തമാക്കി.

"രോഗീപരിചരണത്തിൽ മികച്ച ഫലങ്ങൾ നൽകുന്നതിന് ലോകത്ത് ലഭ്യമായ ഏറ്റവും നൂതന സാങ്കേതികവിദ്യകളെ അവതരിപ്പിക്കുന്നതിൽ വിപിഎസ് ലേക്‌ഷോർ എന്നും മുന്നിലാണെന്ന് മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുല്ല പറഞ്ഞു,

ഓർത്തോപീഡിക്സ് ചികിത്സയിൽ വയർലെസ് ആർത്രോസ്കോപ്പി നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ആശുപത്രി തങ്ങളുേടതാണ്. ഈ വർഷം, റോബോട്ടിക് ജോയിന്റ് റീപ്ലേസ്‌മെന്റ്, എഐ -അസിസ്റ്റഡ് പ്രൊസീജ്യറുകൾ, 3ഡി പ്രിൻറിങ് എന്നിവയും നാനോസ്കോപ്പിക് ശസ്ത്രക്രിയയും അവതരിപ്പിച്ചു. രോഗീപരിചരണവും ഫലങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള നൂതനാശയങ്ങൾക്കാണ് എന്നും പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com