Description
Digital Voice of Kerala
Friday, April 17, 2026

Digital Voice of Kerala
HomeKeralaഗർഭാശയ കാൻസർ പ്രതിരോധം: വി.പി.എസ് ലേക്‌ഷോറിൽ വാക്സിനേഷൻ, കോൾപോസ്കോപ്പി ക്ലിനിക്കുകൾ ആരംഭിച്ചു...

ഗർഭാശയ കാൻസർ പ്രതിരോധം: വി.പി.എസ് ലേക്‌ഷോറിൽ വാക്സിനേഷൻ, കോൾപോസ്കോപ്പി ക്ലിനിക്കുകൾ ആരംഭിച്ചു | Cervical Cancer Prevention Kochi

🎙️ Latest Podcast

കൊച്ചി: സ്ത്രീകളെ ബാധിക്കുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നായ ഗർഭാശയ കാൻസറിനെ പ്രതിരോധിക്കാൻ നൂതന പദ്ധതികളുമായി വി.പി.എസ് ലേക്‌ഷോർ (Cervical Cancer Prevention Kochi). രോഗം മുൻകൂട്ടി തിരിച്ചറിയാനും പ്രതിരോധ കുത്തിവെപ്പുകൾ നൽകാനുമായി പ്രത്യേക ക്ലിനിക്കുകൾ അസിസ്റ്റന്റ് കലക്ടർ പാർവതി ഗോപകുമാർ ഉദ്‌ഘാടനം ചെയ്തു. കാൻസർ പ്രതിരോധ മാർഗങ്ങളെക്കുറിച്ചുള്ള അവബോധം എല്ലാവരിലേക്കും എത്തേണ്ടത് അനിവാര്യമാണെന്ന് അസിസ്റ്റന്റ് കലക്ടർ പറഞ്ഞു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനായി ഇത്തരമൊരു മാതൃകാപരമായ പദ്ധതിക്ക് മുൻകൈയെടുത്ത ആശുപത്രി അധികൃതരെയും ഡോക്ടർമാരെയും അവർ അഭിനന്ദിച്ചു.

ഗർഭാശയ കാൻസർ തടയുന്നതിനായുള്ള പ്രതിരോധ കുത്തിവെപ്പുകൾ വാക്സിനേഷൻ ക്ലിനിക്കിൽ ലഭ്യമാകും. കൺസൾട്ടേഷൻ തികച്ചും സൗജന്യമായിരിക്കും. ഗർഭാശയ ഗളത്തിലെ അസ്വാഭാവിക കോശങ്ങളെ സൂക്ഷ്മമായി പരിശോധിക്കാനും രോഗാവസ്ഥ നേരത്തെ കണ്ടെത്താൻ സഹായിക്കുന്ന കോൾപോസ്കോപ്പി ക്ലിനിക്കും ആശുപത്രിയിൽ സജ്ജമായി. സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ സൗജന്യ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പും പദ്ധതിയുടെ ഭാഗമായി നടക്കുന്നു.

വി.പി.എസ് ലേക്‌ഷോർ മാനേജിങ് ഡയറക്ടർ എസ്.കെ. അബ്ദുള്ള ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യങ്ങൾക്കൊപ്പം ചേർന്ന് രാജ്യത്ത് നിന്ന് ഗർഭാശയ കാൻസർ പൂർണ്ണമായും തുടച്ചുനീക്കുകയാണ് ക്ലിനിക്കിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ഡോ. കെ. ചിത്രതാര വ്യക്തമാക്കി. ഡോ. പി. സനം, ഡോ. സുർത റാം വിഷ്ണോയ്, ഡോ. എസ്. അനുപമ, ഡോ. റെമി അബ്ദുൽ ഷുക്കൂർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Story Summary: Ernakulam Asst. Collector Parvathy Gopakumar inaugurated the Vaccination and Colposcopy clinics at VPS Lakeshore, Kochi. The initiative aims at early detection and prevention of cervical cancer, offering free consultations for vaccinations.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.