

തീവ്ര വോട്ടർപട്ടിക പരിഷ്കരണ പരിപാടിയുടെ ഭാഗമായി പിരായിരി വില്ലേജ് പരിധിയിൽ നവംബർ 22, 23 (ശനി, ഞായർ) തീയതികളിൽ പ്രത്യേക ഹെൽപ്പ് ഡെസ്‌കുകൾ പ്രവർത്തിക്കുമെന്ന് വില്ലേജ് ഓഫീസര്‍ അറിയിച്ചു. സാധാരണക്കാർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനും, തിരുത്തുന്നതിനും, വിവരങ്ങൾ പുതുക്കുന്നതിനും ആവശ്യമായ സഹായം നൽകുന്നതിനാണ് ക്രമീകരണം. വിവിധ ബൂത്തുകൾക്കായി പ്രത്യേകം നിശ്ചയിച്ചിട്ടുള്ള കേന്ദ്രങ്ങളുടെയും അവയുടെ പ്രവർത്തന ദിവസങ്ങളുടെയും വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു. (Voters list)
ബുത്ത് നം. 105, 106 വ്യാസവിദ്യാപീഠം കല്ലേക്കാട് (ശനി), ബൂത്ത് നം.108,109,110 വി.എം.യു.പി.സ്കൂള്‍ കല്ലേക്കാട് (ശനി,ഞായര്‍), ബൂത്ത് നം.107 വി.എം.യു.പി.സ്കൂള്‍ കല്ലേക്കാട് (ശനി), ബൂത്ത് നം. 112,117,118 റോയല്‍ പാലസ് കല്യാണമണ്ഡപം, മേപ്പറമ്പ് (ശനി,ഞായര്‍), ബൂത്ത് നം. 114 രണ്ടാം മൈല്‍ ടി.എം മെഡിക്കല്‍സിന് സമീപം (ശനി ,ഞായര്‍), ബൂത്ത് നം. 120 ദേവി നഗര്‍ 35-ാം നമ്പര്‍ നമ്പര്‍ വീട് (ശനി), ഉപാസന നഗര്‍ അങ്കണവാടി (ഞായര്‍), ബൂത്ത് നം. 121, 127, 128 ലക്ഷ്മണചന്ദ്ര സ്കൂള്‍ പിരായിരി (ശനി), ബൂത്ത് നം. 121,128 ലക്ഷ്മണചന്ദ്ര സ്കൂള്‍ പിരായിരി (ഞായര്‍), ബൂത്ത് നം.127 യുവശക്തിക്ലബ് കണ്ണുക്കോട്ട് കാവ് (ഞായര്‍), ബൂത്ത് നം. 122,123 ജി.എല്‍.പി.എസ് പിരായിരി (ശനി, ഞായര്‍), ബൂത്ത് നം.124,125 മോഴിപുലം അങ്കണവാടി(ശനി, ഞായര്‍), ബൂത്ത് നം.129 പൂഴിക്കുന്നം അങ്കണവാടി (ശനി), ബൂത്ത് നം. 130 ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരം (ശനി, ഞായര്‍), ബൂത്ത് നം. 132 ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരം (ശനി), ബൂത്ത് നം. 134, 135 എസ്. എന്‍.യു.പിസ്കൂള്‍ അത്താലൂര്‍ (ശനി), ബൂത്ത് നം.134 പൂടൂര്‍ അങ്കണവാടി(ഞായര്‍), ബൂത്ത് നം. 135 ഒടുകന്‍പൊറ്റ അങ്കണവാടി(ഞായര്‍).