
തൃശൂർ: വോട്ടർ പട്ടികയിൽ അട്ടിമറി നടന്നെന്ന രാഹുൽ ഗാന്ധിയുടെ വിമർശനത്തിൽ കഴമ്പുണ്ടെന്ന് ചൂണ്ടിക്കാട്ടി സിപിഐ നേതാവ് വിഎസ് സുനിൽകുമാർ രംഗത്തെത്തി(Voter list tampering). ഇലക്ഷൻ കമ്മീഷൻ രാഷ്ട്രീയ വൽക്കരിക്കപ്പെട്ടെന്നും രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണെന്നും സുനിൽകുമാർ വ്യക്തമാക്കി. തൃശൂരിലും വോട്ടർ പട്ടികയിൽ അട്ടിമറി നടനെന്ന സംശയമാണ് നിലവിൽ ഉള്ളത്.
"തൃശൂരിലെ തെരഞ്ഞെടുപ്പ് വിജയത്തിനായി ബിജെപി നടത്തിയ പ്രവർത്തനങ്ങൾ സംബന്ധിച്ച് ആരോപണങ്ങൾ ശരിയെന്ന് തോന്നുന്നതാണ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ. തൃശൂരിൽ പുതിയ വോട്ടർമാരെ ചേർക്കുന്നതിൽ വലിയ അട്ടിമറി നടന്നു.അന്യസംസ്ഥാന തൊഴിലാളികളെയും മറ്റു മണ്ഡലങ്ങളിൽ നിന്നുള്ളവരെയും തൃശൂരിൽ വ്യാപകമായി ചേർത്തു. വോട്ട് ചേർത്തുന്നതിൽ നിയമം ലഘൂകരിച്ചത് തെരഞ്ഞെടുപ്പ് ഫലം തങ്ങൾക്ക് അനുകൂലമാക്കി മാറ്റാൻ നടത്തിയ ഇടപെടലിന്റെ ഭാഗമായിരുന്നു. ഇത്തരം അട്ടിമറി തൃശൂർ മണ്ഡലത്തിലും നടന്നിട്ടുണ്ടെന്ന് അന്നുതന്നെ പരാതി ഉന്നയിച്ചിരുന്നു"വെന്നും സുനിൽ കുമാർ ചൂണ്ടിക്കാട്ടി.