തിരുവനന്തപുരം : മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സമഗ്ര വോട്ടർ പട്ടിക പരിഷ്‌ക്കരണം നടപ്പാക്കുന്നതിനായുള്ള നടപടികൾ ചർച്ച ചെയ്യാൻ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്നാണ് നടക്കുന്നത്. യോഗം രാവിലെ 11 മണിക്ക് മസ്കറ്റ് ഹോട്ടലിലാണ്. (Voter list reform in Kerala)
രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്ത് നിലപാടുകൾ അറിയിക്കും. എൽ ഡി എഫും യു ഡി എഫും ചേർന്ന് ഇതിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
ഇതിനിടയിലാണ് യോഗവും. പരിഷ്ക്കരണത്തെ പിന്തുണച്ച് കൊണ്ടുള്ള നടപടിയാണ് ബി ജെ പി സ്വീകരിച്ചത്.