
തിരുവനന്തപുരം : കേരളത്തിലും ബീഹാർ മോഡൽ വോട്ടർ പട്ടിക പരിഷ്‌ക്കരണം നടപ്പിലാക്കും. ഇതിനായി തയ്യാറെടുക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആഹ്വാനം ചെയ്തു. (Voter list reform in Kerala)
നിലവിലെ വോട്ടർ പട്ടികയിലും 2002ലെ വോട്ടർപട്ടികയിലും പേരുണ്ടോയെന്ന് ജനങ്ങൾ പരിശോധിക്കേണ്ടതുണ്ട്. എസ് ഐ ആർ നടപ്പിലാക്കുന്ന തീയതിയടക്കം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖാപിക്കും.
രാഷ്ട്രീയ പാർട്ടികളുടെ യോഗം 20ന് ചേരാനിരിക്കെയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പ്രഖ്യാപനം. സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് ജൂലൈ മുതൽ വോട്ടർ പട്ടിക പരിഷ്‌ക്കരണത്തിനുള്ള നടപടികൾ തുടങ്ങാൻ കത്ത് നൽകിയിരുന്നു.